സിപിഐ 23- ാം പാര്‍ട്ടി കോണ്‍ഗ്രസ്: ജില്ലയിലെ സെമിനാറുകള്‍ക്ക് നാളെ തുടക്കം

Web Desk
Posted on April 03, 2018, 11:03 pm

കൊല്ലം: സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ എട്ട് സെമിനാറുകള്‍ നടക്കും.
നാലിന് പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ‘കലാ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും കെപിഎസി പ്രസിഡന്റുമായ കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജു മോഡറേറ്ററായിരിക്കും. കെപിഎസി ലളിത, പി കെ മേദിനി, എം എ നിഷാദ്, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും.

അഞ്ചിന് കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ‘വിദ്യാഭ്യാസ ഫാസിസവല്‍ക്കരണവും കലാലയരാഷ്ട്രീയ നിരോധനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വി പി ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായിരിക്കും. കെ സുരേഷ് കുറുപ്പ് എംഎല്‍എ, അഭിജിത്ത് കെ എം, ശുഭേഷ് സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആറിന് ചടയമംഗലത്ത് ‘ഇന്ത്യന്‍ സ്ത്രീസമൂഹവും സമീപകാല വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനിരാജ ഉദ്ഘാടനം ചെയ്യും. അഡ്വ. പി വസന്തം മോഡറേറ്ററായിരിക്കും. കെപിഎസി ലളിത, പി കെ മേദിനി, എം എ നിഷാദ്, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും.

ഏഴിന് പത്തനാപുരം ടൗണില്‍ ‘കാര്‍ഷികമേഖലയും കര്‍ഷക ആത്മഹത്യയും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ദേശീയ കൗണ്‍സില്‍ അംഗം പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. പി പ്രസാദ് മോഡറേറ്ററായിരിക്കും. കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, കെ വി രാമകൃഷ്ണന്‍, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, വി ചാമുണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

11ന് കരുനാഗപ്പള്ളിയില്‍ ‘ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനങ്ങളും സമകാലിക പോരാട്ടങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ രാമചന്ദ്രന്‍ എംഎല്‍എ മോഡറേറ്റര്‍ ആയിരിക്കും. എളമരം കരീം, ആര്‍ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
12ന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ‘മതവും മതേതരത്വവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മോഡറേറ്റര്‍ ആയിരിക്കും. എം കെ മുനീര്‍ എംഎല്‍എ, സന്ദീപാനന്ദഗിരി സ്വാമി, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
13ന് ചാത്തന്നൂരില്‍ ‘പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സിപിഐ ദേശീയകൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍ അനിരുദ്ധന്‍ മോഡറേറ്റര്‍ ആയിരിക്കും. ആനത്തലവട്ടം ആനന്ദന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ജെ ഉദയഭാനു എന്നിവര്‍ പങ്കെടുക്കും.
20ന് ശാസ്താംകോട്ടയില്‍ ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്യും. പി പ്രസാദ് മോഡറേറ്റര്‍ ആയിരിക്കും. പ്രഫ. എം കെ പ്രസാദ്, ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയിലെ സെമിനാറുകള്‍ നടത്തുന്നതെന്ന് പാര്‍ട്ടികോണ്‍ഗ്രസ് സെമിനാര്‍ സബ്കമ്മിറ്റിയുടെ ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയും കണ്‍വീനര്‍ പി എസ് സുപാലും അറിയിച്ചു.