ഉപജീവനം സമത്വം, നീതി എന്നിവയിൽ കൂടി ഇന്ത്യയെ രക്ഷിക്കൂ; പ്രക്ഷോഭസമരം സംഘടിപ്പിച്ച് സിപിഐ

Web Desk

നെടുങ്കണ്ടം

Posted on September 14, 2020, 8:40 pm

ഉപജീവനം സമത്വം, നീതി എന്നിവയിൽ കൂടി ഇന്ത്യയെ രക്ഷിക്കു എന്ന മുദ്യവാക്യത്തിലൂടെ സിപിഐ ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉടുമ്പൻചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ആറ് പഞ്ചായത്തുകളിൽ പ്രക്ഷോഭസമരം സംഘടിപ്പിച്ചു. പുറ്റടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പുറ്റടിയിൽ നടന്ന ധർണ്ണ സിപിഐ സംസ്ഥാനകൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനം തടയുവാൻ കേന്ദ്രസർക്കാർ ഫലപ്രദമായ ആരോഗ്യ സംവിധാനം രാജ്യത്ത് നടപ്പിലാക്കാത്തത് മൂലം മറ്റ് ലോകരാജ്യങ്ങളെ പിൻതള്ളി ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുവാൻ കാരണമായെന്ന് സി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

ഇത് മൂലം ഉണ്ടായ തൊഴിലില്ലായ്മയും പട്ടിണിയും ഇല്ലാതാക്കുവാനുള്ള യാതൊരു പദ്ധതിയും കേന്ദ്രസർക്കാർ ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. കോവിഡിന്റെ മറവിൽ വൻകിട കോപ്പറേറ്റുകൾക്ക് സഹായകരമായ തൊഴിൽ നയങ്ങൾ നടപ്പിലാക്കുവാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോക രാജ്യത്ത് ബ്രസിലിനെ പിൻതള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയോടാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നിർഭാഗ്യവശാൽ മത്സരിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിക്ഷേധദിനം ആഹ്വാനം ചെയ്തന്നെ് സി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറ്റടി ലോക്കൽ കമ്മറ്റി സെക്രട്ടറി എം. എസ് വിനോദൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി ഡേവിഡ്, പി ജെ വിജയൻ, വിപിൻ കെ ജോർജ്ജ്, കെ സി ജോയി തുടങ്ങിയവർ നേത്യത്വം നൽകി. നെണ്ടംടുങ്ക പിടിഞ്ഞാറെക്കവല വികസന സമിതി സ്റ്റേജിന് മുമ്പിൽ നടന്ന സമരം സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി പി. കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജി്ല്ലാ പ്രസിഡന്റ് മണ്ഡലം കമ്മറ്റീയംഗങ്ങളായ അജീഷ് മുതുകുന്നേൽ, എം. ബി ഷിജികുമാർ, വെസ്റ്റ് ലോക്കൽ സെക്രട്ടറി ആർ. ജി അരവിന്ദക്ഷൻ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി സിന്ധുപ്രകാശ്, നെടുങ്കണ്ടം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ജോൺസൺ, കെ. എസ് സോമൻ, ശ്രിധരൻ, രാജു, ജോസ് തുടങ്ങിയവർ പങ്കെടുത്തു.

കോമ്പയാർ ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന സമരം ഉടുമ്പൻചോല മണ്ഡലം അസി. സെക്രട്ടറി എസ് മനോജ് കല്ലുമ്മേൽകല്ലിലും, കോമ്പയാർ ഈസ്റ്റിൽ ലോക്കൽ സെക്രട്ടറി പി. കെ സൗദാമിനിയും കോമ്പയാർ വെസ്റ്റിൽ വി. ശാമുവേലും, ആനക്കല്ലിൽ കെ. എ റഷീദ് തുടങ്ങിയ ഉദ്ഘാടനം ചെയ്തു. കൽകൂന്തൽ ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന സമരം ആർ ജി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എഴുകുംവയലിൽ നടന്ന സമരം ലോക്കൽ അസി സെക്രട്ടറി സുരേഷ് പള്ളിയാടി, നെടുങ്കണ്ടം വെസ്റ്റ് ബ്രാഞ്ചിൽ കിസാൻസഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ടും ഉദ്ഘാടനം ചെയ്തു. കൂട്ടാർ ലോക്കൽ കമ്മറ്റിയുടെ നേത്വത്തിൽ നടന്ന പ്രക്ഷോഭ സമരം സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ആർ രാഘവൻ ഉദ്ഘാടനം ചെയ്തു. കരുണാപുരം പഞ്ചായത്ത് അംഗം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കമ്പംമെട്ട് ലോക്കൽ കമ്മറ്റിയംഗം അരുൺ സ്വാഗതം പറഞ്ഞു. നേതാക്കളായ പ്രഭാകരൻ, സുരേഷ്, ഷാജി തുടങ്ങിയ നേത്യത്വം നൽകി. കമ്പംമെട്ടിൽ ശിവദാസൻ തച്ചാറയിലും, നിരപ്പേൽകട ടി. ആർ സഹദേവനും, തൂക്കുപാലം-കോമ്പമുക്കിൽ കെ. എസ് രാജ്മോഹനും ബാലൻപിള്ള സിറ്റിയിൽ ആർ. ആഖിലും ഉദ്ഘാടനം ചെയ്തു.

ബാലഗ്രാം ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ബാലഗ്രാമിൽ നടന്ന സമരം ലോക്കൽ സെക്രട്ടറി കെ സി സോമൻ ഉദ്ഘാടനം ചെയ്തു. പാമ്പാടുംപാറ ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ സമരം മുണ്ടിയെരുമയിൽ പി എം മനോഹരൻ, മന്നാകുടിയിൽ കെ ജി ഓമനകുട്ടൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ആറാം മൈലിൽ നടന്ന സമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. അണക്കര ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ അണക്കര ടൗണിലും, ലോക്കൽ കമ്മറ്റി ഓഫീസ് എന്നിവിടങ്ങളിൽ നടന്ന സമരം ലോക്കൽ സെക്രട്ടറി കുസുമം സതീഷും, എച്ച് പി. പമ്പിന് സമീപം നടന്ന സമരം വി ധർമ്മരാജും, സുൽത്താൻകടയിൽ സനീഷും അമ്പലമേട്ടിൽ സനീഷ് ചന്ദ്രനും ഉദ്ഘാടനം ചെയ്തു.

വണ്ടൻമേട് ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന സമരം മാലിയിൽ സിപിഐ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റിയംഗം വി കെ ധനപാൽ ഉദ്ഘാടനം ചെയ്തു. കൊച്ചറയിൽ കെ. എൻ ഗോപാലകൃഷ്ണൻ, അണക്കരയിൽ പി. കെ രവി, കടശ്ശികടവ് എ. ശശികുമാർ, മംഗളാദേവി കെ. കെ സജീവ്കുമാർ തുടങ്ങിവരും വണ്ടൻമേട് പഞ്ചായത്തിലെ വാലുമേട്ടിൽ നടന്ന സമരം എം. എ്സ് വിനോദൻ ഉദ്ഘാടനം ചെയ്തു. ഉടുമ്പചോല ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ വട്ടകണ്ണിപ്പാറയിൽ നടന്ന സമരം ലോക്കൽ കമ്മറ്റി സെക്രട്ടറി പി എ തങ്കച്ചനും, തിങ്കൾകാട്ടിൽ എസ് സുരേഷും ഉ്ദ്ഘാടനം ചെയ്തു.

Eng­lish sum­ma­ry;  cpi dis­trict news update

You may also like this video;