സി പി ഐ എറണാകുളം മണ്ഡലം ജനറൽ ബോഡി യോഗം നടന്നു 

Web Desk
Posted on August 30, 2018, 8:17 pm
കൊച്ചി : സി പി ഐ എറണാകുളം മണ്ഡലം ജനറൽ ബോഡി യോഗം കലൂർ ചടയംമുറി സ്മാരകത്തിൽ നടന്നു. സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പാർട്ടി കോൺഗ്രസ്  റിപ്പോർട്ടിങ് നടത്തി. ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സഞ്ജിത്ത്  എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സി എ ഷക്കീർ അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ ജോഷി സ്വാഗതവും കലൂർ ലോക്കൽ സെക്രട്ടറി ടി എ അഷ്‌റഫ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ സന്തോഷ് പീറ്റർ, അഡ്വ ജോൺ ലൂക്കോസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ  പി കെ സിറിൾ , എം എൻ സതീശൻ, ടി യു രതീഷ്, സജിനി തമ്പി ,  കൗൺസിലർ ടി എസ് ജിമിനി  മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി എ ജിറാർ, വി എസ് സുനിൽകുമാർ , കെ എ അലോഷി, എം പി ഡാഷ്മോൻ , കെ എസ് സി മേനോൻ, കെ എം നസീർ തുടങ്ങിയവർ സംബന്ധിച്ചു.