Web Desk

December 24, 2019, 2:01 pm

സി പി ഐ സ്ഥാപക ദിനം സമുചിതമായി ആഘോഷിക്കുക: കാനം രാജേന്ദ്രന്‍

Janayugom Online

തിരുവനന്തപുരം: സി പി ഐയുടെ തൊണ്ണൂറ്റി അഞ്ചാം സ്ഥാപക ദിനം ഡിസംബര്‍ 26‑ന് സംസ്ഥാനമൊട്ടാകെ സമുചിതമായി ആഘോഷിക്കുവാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഹ്വാനം ചെയ്തു. സ്ഥാപക ദിനമായ ഡിസംബര്‍ 26‑ന് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പതാകകള്‍ ഉയര്‍ത്തിയും ബോര്‍ഡുകള്‍ സ്ഥാപിച്ചും ആവശ്യമായ പ്രചാരണ പ്രര്‍ത്തനങ്ങള്‍ നടത്തിയും ആഘോഷിക്കണം. കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികം ഡിസംബര്‍ 31‑ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ നടക്കുമെന്നും കാനം അറിയിച്ചു.

‘you may also like this video’