25 April 2024, Thursday

Related news

April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024
April 15, 2024
March 31, 2024
March 23, 2024
March 3, 2024
February 8, 2024

ധനസമ്പാദന നയം അപലപനീയം: ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2021 10:30 pm

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ധനസമ്പാദന നയം അംഗീകരിക്കാനാവാത്തതും അപലപനീയവുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ദേശീയ ധനസമ്പാദന (എന്‍എംപി) പൈപ്പ് ലൈന്‍ വഴി സർക്കാർ ആസ്തികളുടെ കൈമാറ്റത്തിലൂടെ ധനസമാഹരണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. 2025 നകം ആറ് ലക്ഷം കോടി സമാഹരിക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ആസ്തി വിറ്റഴിക്കലിനു പകരം ദേശീയ ധനസമ്പാദന പൈപ്പ്‌ലൈന്‍ ഉപയോഗപ്പെടുത്തും. ധനസമ്പാദന നയം ദേശീയ ആസ്തികളുടെ നേരിട്ടുള്ള വില്പനയുടെയും സ്വകാര്യവത്കരണത്തിന്റെയും ഒരു ചുവടുമാത്രമാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന മറുപടി ആര്‍ക്കും ബോധ്യപ്പെടുന്നതല്ല. മാന്ദ്യകാലത്ത് സമ്പദ്ഘടനയെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഈ നടപടിയിലൂടെ ഒളിച്ചോടുകയാണ്.

കുത്തകകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും രാജ്യത്തിന്റെ ആസ്തികള്‍ കൊള്ളയടിക്കാനുള്ള സഹായം ഒരുക്കുന്നതിലുള്ള വ്യഗ്രത പുതിയ നയത്തില്‍ പ്രകടമാകുന്നുണ്ട്. ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് പാര്‍ട്ടി ജനങ്ങളോട് ആഹ്വാനം ചെയ്തു.

Eng­lish sum­ma­ry: CPI gen­er­al sec­re­tary D Raja on NMP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.