Thursday
21 Feb 2019

സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കം

By: Web Desk | Monday 12 February 2018 4:40 PM IST

പെരുമ്പള(കെ കെ കോടോത്ത് നഗര്‍): സി പി ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് പെരുമ്പളയില്‍ തുടക്കമായി. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തിലെ പ്രത്യേകം സജ്ജമാക്കിയ കെ കെ കോടോത്ത് നഗറില്‍ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എന്‍ ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തി. ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍ സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, സംസ്ഥാന എക്‌സിക്യൂട്ടീവംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിനിധ സമ്മേളനത്തില്‍ കെ എസ് കുര്യാക്കോസ് അനുശോചന പ്രമേയവും ബി വി രാജന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ടി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ന് പൊതു ചര്‍ച്ച, അഭിവാദ്യ പ്രസംഗങ്ങള്‍, പൊതുചര്‍ച്ചയ്ക്കുള്ള മറുപടി, ക്രഡന്‍ഷ്യല്‍ റിപോര്‍ട്ട് അവതരണം, ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടര്‍ന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.