സിപിഐ കൊല്ലം ജില്ലാസമ്മേളനം ഇന്ന് തുടങ്ങും

Web Desk

കൊല്ലം

Posted on January 29, 2018, 8:15 am

സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് കൊട്ടാരക്കര ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (ഹൈലാന്റ് ആഡിറ്റോറിയം) ഇന്ന് തുടക്കമാകും. കൊട്ടാരക്കര ഇതാദ്യമായിട്ടാണ് സിപിഐ ജില്ലാസമ്മേളനത്തിന് വേദിയാകുന്നത്. 23 ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ 419 പ്രതിനിധികളും 15 ക്ഷണിതാക്കളും പങ്കെടുക്കും.

രാവിലെ 11ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ട്ടികോണ്‍ഗ്രസ് കൊല്ലത്തുനടക്കുന്നതിനാല്‍ ജില്ലാസമ്മേളനം പ്രതിനിധി സമ്മേളനം മാത്രമായാണ് നടക്കുന്നത്.

സമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, ടി പുരുഷോത്തമന്‍, സി ദിവാകരന്‍, പി പ്രസാദ്, വെളിയം രാജന്‍, മുല്ലക്കര രത്‌നാകരന്‍, ജെ ചിഞ്ചുറാണി, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ പങ്കെടുക്കും. 31നാണ് സമ്മേളനം സമാപിക്കുക.