തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, സി.പി.ഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗവുമായ അഡ്വ. മനോജ് ചരളേല്‍(49)അന്തരിച്ചു.സി.പി.ഐ പത്തനംതിട്ട ജില്ലാ അസി.സെക്രട്ടറി,റാന്നി മണ്ഡലം സെക്രട്ടറി,കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്,പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ്,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്‍റ്,ദേശീയ കൗണ്‍സിലംഗം,എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി,പ്രസിഡന്‍റ്,സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി,എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.വൃന്ദാവനം മുക്കുഴി എസ്.എന്‍.വി എച്ച്.എസ്.എസ് മാനേജര്‍ ആണ്.മുന്‍ ഡി.ടി.പി.സി അംഗം,കൊറ്റനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.റാന്നി സെന്‍റ് തോമസ് കോളേജ് യൂണിറ്റ് ഭാരവാഹിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കൊറ്റനാട് ദേവീവിലാസം വീട്ടില്‍ പരേതനായ കെ.ജി കേശവന്‍ നായരാണ് പിതാവ്.മാതാവ്: പി.ജി പത്മിനിയമ്മ.ഭാര്യ: ശ്രീലത എസ്.നായര്‍.
English Summary: CPI leader Adv. Manoj Charalel passed away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.