Sunday
20 Oct 2019

സിപിഐ നേതാവ് അഡ്വ. കെ ഭവദാസന്‍ അന്തരിച്ചു

By: Web Desk | Sunday 9 June 2019 6:59 PM IST


തൃശൂര്‍: സിപിഐ നേതാവും, തൃശൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ.ഭവദാസന്‍ (71 )നിര്യാതനായി. സംസ്‌കാരം ചെറുതുരുത്തി കപ്ലിങ്ങാട്ട് തറവാട്ടില്‍ നടന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്തു വന്ന ഭവദാസന്‍ എഐഎസ്എഫ് സംസ്ഥാന, ജില്ലാ ഭാരവാഹിയായും അവിടെ നിന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. അയ്യന്തോള്‍ പഞ്ചായത്ത് അംഗം, ജില്ലാ പബഌക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മന്ത്രി വി എസ് സുനില്‍കുമാര്‍ രക്തപതാക പുതപ്പിച്ചു. സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എംപി സി എന്‍ ജയദേവന്‍, സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസി. സെക്രട്ടറിമാരായ അഡ്വ. ടി ആര്‍ രമേഷ് കുമാര്‍, പി ബാലചന്ദ്രന്‍, ഐ എ എല്‍ നേതാവ് അഡ്വ. എ ജയശങ്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഭാര്യ: എ എ വിമല (റിട്ട. സഹകരണ സെക്രട്ടറി). മക്കള്‍: ഷെറീന , അഡ്വ.കെ.ബി.സുമേഷ് (സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി). മരുമക്കള്‍: ഹരിദാസ്, രശ്മി.

Related News