സിപിഐ നേതാവ് എം ഗോവിന്ദഹെഗ്‌ഡെ നിര്യാതനായി

Web Desk
Posted on October 08, 2019, 12:40 pm

മഞ്ചേശ്വരം: പ്രമുഖ സിപിഐ നേതാവും മജിബയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം ഗോവിന്ദഹെഗ്‌ഡെ(64) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി പി ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി , ജില്ലാ കൗണ്‍സിലംഗം, എ ഐവൈ എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട്, കിസാന്‍സഭ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

എഐഎസ് എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയായാണ് സംഘടന രംഗത്തേക്ക് കടന്നുവരുന്നത്. നിലവില്‍ സി പി ഐ മീയപദവ് ബ്രാഞ്ച് അംഗവും എം നാരായണ ഹെഗ്‌ഡെ സ്മാരക ട്രസ്റ്റിന്റെ പ്രസിഡണ്ടുമാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ നാരായണ ഹെഗ്ഡയാണ് പിതാവ്. മാതാവ്: പത്മാവതി. ഭാര്യ: സുധ. മക്കള്‍: കിഷന്‍, സച്ചിന്‍ തമന. സഹോദരങ്ങള്‍: മോഹന, സത്യ, കാവേരി(മഞ്ചേശ്വരം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ യുടെ ഭാര്യ). ഇന്ദിര, പരേതനായ രാമചന്ദ്രഹെഗ്‌ഡെ.