തൃശൂരിലെ താന്ന്യം പഞ്ചായത്ത് പ്രസിഡന്റും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവും ചെത്തുതൊഴിലാളി യൂണിയൻ നേതാവുമായ പി എസ് രാധാകൃഷ്ണന്‍ (44) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഉച്ചയോടെ വീട്ടിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ പുത്തൻപീടിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പിന്നീട് വസതിയിലെത്തിച്ചു. നാളെ (ശനി) രാവിലെ 10.30 മുതൽ 11 വരെ താന്ന്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
(“ തണൽ ” സംഘടിപ്പിച്ച കൊറോണ ജാഗ്രത പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് രാധാകൃഷ്ണൻ സംസാരിക്കുന്നു. ഇന്ന് രാവിലെ നടന്ന അദ്ദേഹത്തിന്റെ
അവസാനത്തെ ഔദ്യോഗിക പരിപാടി)
മരണവാർത്ത അറിഞ്ഞ് നിരവധി പേരാണ് അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നത്.ബാലവേദിയുടെയും എഐഎസ്എഫിന്റെയും പ്രവർത്തനങ്ങളിലൂടെയാണ് രാധാകൃഷ്ണൻ പൊതുമണ്ഡലത്തിൽ സജീവമാകുന്നത്. എഐവൈഎഫിന്റെ താന്ന്യം പഞ്ചായത്ത് ഭാരവാഹിയും ചേർപ്പ് മണ്ഡലം കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചു. അന്തിക്കാട്-ഏനാമാവ് ചെത്തുതൊഴിലാളി യൂണിയന്‍-എഐടിയുസി വർക്കിങ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.താന്ന്യം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി രഞ്ജിതയാണ് ഭാര്യ. അമൽ, അതുൽകൃഷ്ണ എന്നിവരാണ് മക്കള്‍.
English Summary: cpi leader radhakrishnan died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.