Web Desk

തൃശൂർ

December 27, 2020, 1:35 pm

സിപിഐ നേതാവിന്റെ വീട് ആക്രമിച്ച രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Janayugom Online

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. ശ്രീനാരായണപുരം ലോക്കൽ സെക്രട്ടറി എം.എ.അനിൽകുമാറിന്റെയും സഹോദരിയുടെയും ആലയിലുള്ള വീടുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍, ജീപ്പ്, സ്കൂട്ടര്‍ എന്നിവയും കത്തിച്ചു.

സംഭവത്തിൽ രണ്ടു ബിജെപി പ്രവര്‍ത്തകരെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു. ആലയിൽ രമേശും കളപ്പുരയ്ക്കൽ രമേശും ആണ് പിടിയിലായിരിക്കുന്നത്. പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അനിൽകുമാറിന്റെ സഹോദരിയുടെ ഭർത്താവ് ഉപയോഗിക്കുന്ന ജീപ്പും ബൈക്കും അടിച്ചു തകർത്തിരുന്നു. പ്രചാരണത്തിന് ഈ ജീപ്പ് ഉപയോഗിച്ചിരുന്നു. അന്ന് ബിജെപി പ്രവർത്തകർ ഈ ജീപ്പ് തടയുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

you may also like this video