Web Desk

തിരുവനന്തപുരം

December 10, 2020, 8:40 am

തദ്ദേശ തെരഞ്ഞെടുപ്പ്; നേതാക്കൾ വോട്ട് രേഖപ്പെടുത്തും, കാനം വാഴൂരില്‍

Janayugom Online

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നു നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പിൽ സമ്മതിദാനം രേഖപ്പെടുത്തും. രാവിലെ 11ന് കോട്ടയം വാഴൂർ 15-ാം വാർഡിലെ പുളിക്കൽ കവല വൈഎംസിഎ ഹാളിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മായിൽ രാവിലെ 10ന് പാലക്കാട് കിഴക്കഞ്ചേരി ഹൈസ്കൂളിലും ഗവ. ചീഫ് വിപ്പും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ അഡ്വ. കെ രാജൻ രാവിലെ ഒൻപതിന് തൃശൂർ അന്തിക്കാട് ഹൈസ്കൂളിലും മുൻ എംപിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി എൻ ജയദേവൻ മണലൂർ സ്കൂളിലും വോട്ട് രേഖപ്പെടുത്തും.

ജനയുഗം പത്രാധിപരും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ രാജാജി മാത്യു തോമസ് രാവിലെ 10 ന് തൃശൂർ കണ്ണാറ യുപി സ്കൂളിലും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രൻ രാവിലെ എട്ടിന് തൃശൂർ പൂങ്കുന്നം ഗവൺമെന്റ് ഹൈസ്ക്കൂളിലും കിസാൻസഭ ജനറൽ സെക്രട്ടറി വി ചാമുണ്ണി കൊപ്പം ജിഎൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.

മന്ത്രിമാരായ വി എസ് സുനിൽകുമാർ അന്തിക്കാട് മുറ്റിച്ചൂർ എഎൽപി സ്കൂളിലും എ സി മൊയ്തീൻ വടക്കാഞ്ചേരി പനങ്ങാട്ടുകര എംഎൻടിഎസിലും എ കെ ബാലൻ പാലക്കാട് പറക്കുന്നം ജിഎൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. എറണാകുളത്തെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്ന മന്ത്രി കെ കൃഷ്ണൻകുട്ടി സ്പെഷൽ പോസ്റ്റൽ വോട്ടാണ് ചെയ്തത്.

Eng­lish sum­ma­ry: CPI lead­ers will vote

You may also like this video: