19 April 2024, Friday

Related news

April 17, 2024
April 16, 2024
April 14, 2024
April 8, 2024
April 8, 2024
April 6, 2024
March 26, 2024
March 11, 2024
March 8, 2024
March 4, 2024

നാദാപുരത്ത്‌ സിപിഐ എം പ്രവർത്തകന്റെ സ്‌കൂട്ടർ കത്തിച്ചു

Janayugom Webdesk
നാദാപുരം
August 26, 2021 2:37 pm

നാദാപുരം സി പി എം പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചതായി പരാതി. കുമ്മങ്കോട്ടെ ആശാരിക്കണ്ടി അജിത്തിന്റെ സ്കൂട്ടറാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭിന്നശേഷിയുള്ള അജിത്ത് ഈ സ്കൂട്ടറിലാണ് ജോലിക്ക് പോകാറുള്ളത്.ആർആർടി വളണ്ടിയർ കൂടിയാണ് അജിത്ത്. അകത്ത് വെളിച്ചമടിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് ശ്രദ്ധയിൽ പെട്ടത്. പരിസരവാസികളെ വിളിച്ചു വരുത്തി തീ നിയന്ത്രണ വിധേയമാക്കി. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:CPI (M) activist’s scoot­er set on fire in Nadapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.