കൊല്ലത്ത് സിപിഐ(എം) നേതാവിനെ കുത്തിക്കൊന്നു

Web Desk

കൊല്ലം

Posted on December 29, 2018, 5:35 pm
പ്രതി സുനിലും മരിച്ച ദേവദത്തനും

കൊല്ലത്ത് സിപിഐഎം നേതാവിനെ കുത്തിക്കൊന്നു. പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ദേവദത്തന്‍ (52) ആണ് കൊല്ലപ്പെട്ടത്. സുനില്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ വ്യാജമദ്യലോബി ആണെന്നാണ് ആരോപണം. വ്യാജമദ്യലോബി സംഘത്തിലുള്ള സുനിലാണ് ദേവദത്തനെ കൊലപ്പെടുത്തിയതെന്ന് സിപിഐഎം ആരോപിച്ചു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.