19 April 2024, Friday

Related news

April 6, 2024
March 21, 2024
December 14, 2023
November 3, 2023
June 16, 2022
April 9, 2022
April 7, 2022
March 15, 2022
March 4, 2022
February 21, 2022

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

Janayugom Webdesk
September 16, 2021 10:26 am

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം . കോവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു 79 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.
eng­lish summary;CPI (M) Tripu­ra state sec­re­tary Gau­tam Das has passed away
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.