സി പി ഐ മാർച്ചിനുനേരെ ലാത്തിച്ചാര്‍ജ്ജ്; എംഎല്‍എ എല്‍ദോ എബ്രഹാമിനും പി രാജുവിനും പരിക്ക്

Web Desk
Posted on July 23, 2019, 12:13 pm

കൊച്ചി:  സി പി ഐ മാര്‍ച്ചിനു നേരെ ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.

CPI

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ബുധനാഴ്ച രാത്രി ഞാറയ്ക്കല്‍ ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവര്‍ത്തകരും കഞ്ചാവ് മാഫിയയും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കനുകൂലമായി പ്രവര്‍ത്തിച്ച ഞാറയ്ക്കല്‍ സിഐ ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ജില്ലാ കമ്മിറ്റി ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

CPI

മാര്‍ച്ചിനുനേരെ  ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ  എബ്രഹാം, ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്‍ഡ് സെക്രട്ടറി കെ  എന്‍ സുഗതന്‍, തുടങ്ങിയവരെ ക്രൂരമായി മര്‍ദ്ദിച്ചു.   എല്‍ദോ ഏബ്രഹാമിന് പുറത്ത് ലാക്കി അടിയേറ്റ് പൊട്ടി, പി രാജുവിന്‍റെ തല അടിയേറ്റു പൊട്ടി, തലക്കടിയേറ്റ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി രഞ്ജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

CPI

 

സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ് എഫ് ഐ പ്രവർത്തകരും കഞ്ചാവ് മാഫിയയും ചേർന്ന് ആക്രമിച്ചപ്പോൾ കാഴ്ച്ചക്കാരനായി നില്‍ക്കുകയായിരുന്ന  ഞാറക്കൽ സി ഐ മുരളിയെ സസ്പെന്റ് ചെയ്യണമെന്ന് അന്നു തന്നെ സിപിഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്മേല്‍ നടപടിയില്ലാതിരുന്നതോടെയാണ് സിപിഐ സമരവുമായി രംഗത്തിറങ്ങിയത്. പൊലീസിന്‍റെ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

CPI

ഒരു നിയന്ത്രണവുമില്ലാതെയാണ് പൊലീസ് പെരുമാറുന്നതെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. നിലാവത്ത് അഴിച്ചുവിട്ട കോഴി പോലെ ലക്ഷ്യമില്ലാതെയാണ്  പൊലീസ് പെരുമാറുന്നത്.  ഇടതുമുന്നണി ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. സിപിഐയെ അടിച്ചമര്‍ത്താന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.  മാര്‍ച്ചിന് വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മാര്‍ച്ച്  ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.

CPI

ബുധനാഴ്ച ഞാറയ്ക്കലില്‍  എസ്എഫ്ഐയും എഐഎസ്എഫും തമ്മില്‍ വൈപ്പിന്‍ഗവ. കോളജില്‍  സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ  സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്   പി രാജുവിനെ ഡിവൈഎഫ്ഐ തടഞ്ഞത്.

CPI

ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിട്ടും എസ്എഫ്ഐയ്ക്കെതിരെ നടപടിയെടുക്കാന്‍ സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്ന സിഐ മുരളി തയ്യാറായില്ല. സംഘര്‍ഷമുണ്ടായിട്ടും സിഐയും സംഘവും കാഴ്ചക്കാരായി നിന്നതേയുള്ളൂവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

CPI