സുരേഷ് എടപ്പാള്‍

മലപ്പുറം

June 16, 2020, 6:34 pm

ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പ്രതിരോധവുമായി സി പി ഐ മലപ്പുറത്തിന്റെ മതം, മാനവ ചരിത്ര സ്മരണകള്‍ കാമ്പയിന് നിറഞ്ഞ കയ്യടി

Janayugom Online
മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറത്തിന്റെ സാസ്‌കാരിക പൈതൃകത്തേയും മൂല്യങ്ങളെയും തമസ്‌കരിക്കാനും മതവര്‍ഗ്ഗീയതയുടെയും വിധ്വംസക പ്രവര്‍ത്തങ്ങളുടേയും അ ഴിഞ്ഞാട്ടക്കാരുടെയും നാടായി ചിത്രീകരിക്കാനുമുള്ള ആസൂത്രിത നീക്കത്തിനെതിരെ സിപിഐ സംഘടിപ്പിച്ച മലപ്പുറത്തിന്റെ മതം, മാനവ ചരിത്ര സ്മരണകള്‍ കാമ്പയിന് നിറഞ്ഞ കയ്യടി. മലപ്പുറം ജില്ലയുടെ 52-ാം പിറന്നാള്‍ ദിനത്തില്‍ കോവിഡ് ജാഗ്രതക്ക് ഒട്ടും തന്നെ പോറലേല്‍ക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേരെ പരിപാടിയുടെ ഭാഗമാക്കാനായത് ശ്രദ്ധേയമായി.

രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ പിറന്ന നാടിനെതിരെയുള്ള ദുഷ്ട ശക്തികളുടെ ആസൂത്രിതമായ ചെളിവാരിയെറിയലിനെതിരെ അണിനിരന്നു. ദിവസങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ പിരിധിയില്‍ മലപ്പുറം ജില്ലയുടെ സമീപമുള്ള ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെ പടക്കം തീറ്റിച്ച് കൊലപ്പെടുത്തിയ സംഭവം മുന്‍നിര്‍ത്തി മലപ്പുറത്തെ നികൃഷ്ടരുടെയും കൊലപാതികളുടേയും നാടാണെന്ന് ചിത്രീകിരിക്കാന്‍ ദേശീയമായിതന്നെ ശ്രമം നടന്നിരുന്നു. ഇത് ഒറ്റപ്പെട്ടതല്ലെന്നും അവസരങ്ങള്‍ മുതലെടുത്ത് സംഘ്പരിവാറും കൂട്ടാളികളും ഇത്തരത്തില്‍ വിഷം ചേര്‍ത്ത ചിത്രങ്ങള്‍ മലപ്പുറത്തെ കുറിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരിന്നു സിപിഐ മലപ്പുറത്തിന്റെ ജന്മദിനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തെത്തിയത്.

മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത മഹത്തായ മറുപിടിയും സന്ദേശവും മലപ്പുറത്തെ കുറിച്ച് ലോകത്തിനു നല്‍കാന്‍  മലപ്പുറത്തിന്റെ മതം, മാനവ ചരിത്ര സ്മരണകള്‍  കാമ്പയിന്‍ കൊണ്ട് സാധ്യമായി. മലപ്പുറം ജില്ലപോലുള്ള വിസ്തൃതമായ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നൂറു കേന്ദ്രങ്ങളില്‍ ദുഷ്വപ്രചാരണക്കാര്‍ക്ക് ചുട്ട മറുപടിയുമായി സാംസ്‌കാരിക പ്രവര്‍ത്തകരും പാര്‍ട്ടി പ്രര്‍ത്തകരും ഒരേ മനസ്സോടെ രംഗത്തു വന്നതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്തു നടന്ന ഏറ്റവും മികച്ച സാംസ്‌കാരി കാമ്പയിനുകളിലൊന്നായി അത് മാറി.

കനത്തമഴയെ അവഗണിച്ചായിരുന്നു പലയിടങ്ങളിലും പങ്കാളിത്തം. മലപ്പുറത്തെ കുറിച്ച് പ്രചരിപ്പിക്കുന്ന ചീത്ത വര്‍ത്തമാനങ്ങള്‍ ജനസാമാന്യമോ, മലപ്പുറത്തെ അറിയുന്നവരോ അംഗീകരിക്കുന്നില്ലെന്ന് മലപ്പറത്ത് ജീവിച്ച ഏതൊരാള്‍ക്കും പറയാന്‍ കഴിയും. ഇതൊക്കെ നന്നായി അറിയുന്നവര്‍ തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഇത്തരം പ്രചാരണണങ്ങള്‍ക്കെതിരെ മൗനം ഭജിക്കുമ്പോഴാണ് ഇല്ലാകഥകള്‍ മെനയുന്നവര്‍ക്കെതിരെ സിപിഐ ബൃഹത്തായ കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. നുണ പ്രചരണങ്ങള്‍ക്കെതിരെയുള്ള ബഹുജന പ്രതിരോധമായാണ്  മലപ്പുറത്തിന്റെ മതം, മാനവ ചരിത്ര സ്മരണകള്‍  കാമ്പിയിനെ സിപിഐ കാണുന്നതെന്നും ഇതൊരു തുടര്‍ പ്രവര്‍ത്തനമാണെന്നും സിപിഐ മലപ്പുറംജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഐ മലപ്പുറം ജില്ലാകൗണ്‍സിലിന്റെ ഫേയ്‌സ്ബുക്ക് പേജ് വഴി സാംസ്‌കാരിക നായകരും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചര്‍ച്ചകളും പ്രഭാഷണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സിപിഐയുടെ സംസ്ഥാനനേതാക്കള്‍ക്കും ജില്ലാ സെക്രട്ടറിമാരും ആലങ്കോട് ലീലാകൃഷ്ണനും എ പി അഹമ്മദും അടക്കമുള്ള നിരവധി സാംസ്‌കാരികനായകരും മലപ്പുറത്തിന്റെ നന്മയുടെ വാഴ്ത്തുകളുമായി രംഗത്തെത്തി. മതസൗഹാര്‍ദ്ദവും മാനവ സ്‌നേഹവുമാണ് മലപ്പുറത്തിന്റെ മതം എന്ന സാക്ഷ്യവുമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സിപിഐ നേതാക്കള്‍ ഇന്നലത്തെ കാമ്പയിന്റെ ഭാഗമായി.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി ചാമുണ്ണി പെരിന്തല്‍മണ്ണയിലും പി പി സുനീര്‍ മലപ്പുറത്തും ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഒതുക്കുങ്ങലും, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വെളിയങ്കോടും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പള്ളിക്കലും, എം നാരായണന്‍ മാസ്റ്റര്‍ അരീക്കോടും, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാഴയൂരും, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എം കബീര്‍ എടക്കരയിലും സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടിയിലും എഐടിയുസി നേതാവ് പി സുബ്രഹ്മണ്യന്‍ മഞ്ചേരിയിലും ജോസ്‌ബേബി നിലമ്പൂരും, അജിത് കൊളാടി പൊന്നാനിയിലും ഇ സെയ്തലവി ഇരുമ്പന്‍ കുടുക്കിലും കെ പി രാമനുണ്ണി തിരൂരും എ പി അഹമ്മദ് കാവനൂരും ഡോ. ഹുസൈന്‍ രണ്ടത്താണി കൊണ്ടോട്ടിയിലും, എം എം സചീന്ദ്രന്‍ ഒഴൂരും, അഡ്വ. എം കേശവന്‍ നായര്‍ പന്തല്ലൂരും, പി കുഞ്ഞിമൂസ്സ തലക്കാടും, തുളസിദാസ് മേനോന്‍ പുളിക്കലും, പി മൈനൂന ചെമ്മാടും എം എ റസാഖ് പൊന്മളയിലും കെ പ്രഭാകരന്‍ തുവ്വൂരിലും, കെ മനോജ് പൂക്കോട്ടുംപാടത്തും, പി പി ലെനിന്‍ദാസ് വേങ്ങരയിലും, പാലോട് മണികണ്ഠന്‍ പട്ടിക്കാടും, വി പി വാസുദേവന്‍ കുന്നക്കാവിലും, മാലിക്ക് നാലകത്ത് തെരട്ടമ്മലും, അഡ്വ. പി ഗവാസ് മൊറയൂരും, ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു.

eng­lish sum­ma­ry: CPI mass protest against alle­ga­tions of Malappuram

you may also like this video: