September 28, 2022 Wednesday

Related news

September 28, 2022
September 27, 2022
September 26, 2022
September 26, 2022
September 26, 2022
September 25, 2022
September 25, 2022
September 25, 2022
September 25, 2022
September 24, 2022

സിപിഐ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Janayugom Webdesk
തിരുവനന്തപുരം
May 20, 2021 4:52 pm

15-ാം കേരള നിയമസഭയിലെ സിപിഐ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, പി പ്രസാദ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിമാരില്‍ നിന്ന് ആദ്യ സത്യപ്രതിജ്ഞ ചെയ്തത് കെ രാജന്‍ ആണ്. സെട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.  പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. 2016 മെയ് 25‑നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.

ഒല്ലൂർ മണ്ഡലത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് കെ രാജൻ പുതിയ മന്ത്രിസഭയിലെത്തുന്നത്. ജി ആർ അനിൽ നെടുമങ്ങാട് എംഎൽഎയാണ്. സിപിഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാവുകൂടിയാണ്. കൊല്ലം ചടയമംഗലം നിയോജക മണ്ഢലത്തില്‍ നിന്ന് 10923 വോട്ടുകൾക്കാണ് ചിഞ്ചുറാണി വിജയിച്ചത്. എഐഎസ്‌എഫിലൂടെ പൊതുരംഗത്തെത്തിയ പി പ്രസാദ് പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.