സിപിഐ ദേശീയ കാമ്പയിന് ഇന്ന് തുടക്കമാകും: സംസ്ഥാനത്ത് മണ്ഡലം പ്രചരണ ജാഥകള്‍

Web Desk

ന്യൂഡല്‍ഹി

Posted on October 01, 2018, 7:30 am

‘മോഡിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന് ഇന്ന് തുടക്കമാകും. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടി അതിനെതിരെ ജനങ്ങളെ അണിനിരത്താനാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കാമ്പയിനോടനുബന്ധിച്ച് റാലികളും പൊതുസമ്മേളനങ്ങളും ധര്‍ണകളും നടത്തും. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി കാമ്പയിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും.

സംസ്ഥാനത്ത് 168 മണ്ഡലങ്ങളില്‍ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് ജാഥകള്‍ സംഘടിപ്പിക്കുക. സംസ്ഥാന നേതാക്കളടക്കം ജാഥകളില്‍ പങ്കെടുക്കും.