ഉമർ ഖാലിദിന്റെ അറസ്റ്റ് പ്രതിഷേധാർഹം: സിപിഐ

Web Desk

ന്യൂഡൽഹി

Posted on September 15, 2020, 10:54 pm

യുഎപിഎ എന്ന കർശന നിയമം ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെ­യ്ത നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

2016 മുതൽ തുടർച്ചയായി ഖാലിദിനെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ആർഎസ്എസ് ‑ബിജെപി സർക്കാരിന്റെ നിർദയമായ നടപടികളുടെ ഭാഗമാണിത്. വിയോജിക്കാനുള്ള അവകാശമടക്കം അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻഭരണഘടന ഉറപ്പു നല്കുന്നതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Eng­lish sum­ma­ry: CPI on arrest of Umar khalid
You may also like this video: