പൈമ്പാലശ്ശേരിയിൽ നടന്ന സി പി ഐ പൊതുയോഗം ആർ ശശി ഉദ്ഘാടനം ചെയ്യുന്നു

Web Desk
Posted on May 04, 2019, 8:41 pm

കൊടുവളളി: മടവൂർ പഞ്ചായത്തിലെ ചോലക്കര താഴം, കരേത്തുങ്ങൽ, മുട്ടാ ഞ്ചേരി എന്നീ പ്രദേശങ്ങളിൽ നിന്ന് പി കെ സന്തോഷ് കുമാർ, ഒ സി  നാസർ, അജയൻ എട്ടു കണ്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം കുടുംബങ്ങൾ സി.പി.എം .ഉൾപ്പടെയുളള പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നു. പൈമ്പാലശ്ശേരി അങ്ങാടിയിൽ നടന്ന സി.പി.ഐ. പൊതുയോഗത്തിൽ വെച്ച് പാർട്ടിയിൽ ചേർന്ന വരെ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

സ്വീകരണ പൊതുയോഗം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആർ.എസ്.എസ്, സംഘ് പരിവാർ ശക്തികൾ അഴിഞ്ഞാടുകയാണെന്നും അതിനെ തടയിടാൻ ശ്രമിക്കാതെ അവർക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന നിലപാടാണ് കേ ന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആർ ശശി പറഞ്ഞു. ന്യുനപക്ഷങ്ങളും ദളിതരും ഭയത്തോടെ യാണ് ഇന്ത്യയിൽ ജീവിക്കുന്നത്.

ഇതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷ കക്ഷികൾക്ക് മാത്രമെ സാധിക്കുകയുളളു.കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആർ.ശശി പറഞ്ഞു.ടി.ദേവരാജൻ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ടി.എം.പൗലോസ്, കെ.വി.സുരേന്ദ്രൻ, പി.സി.തോമസ്, പി.ടി.സി. ഗഫൂർ, ജനാർദ്ദനൻ കളരിക്കണ്ടി, സോമൻ പി ലാത്തോട്ടം, ഒ.സി.നാസർ എന്നിവർ സംസാരിച്ചു.സംസ്ഥാന ക്വിക്ക് മൽസരത്തിൽ ഗോൾഡ് മെഡൽ നേടിയ ടി.ടി. തിലകനെ ചടങ്ങിൽ അനുമോദിച്ചു.