Friday
19 Jul 2019

ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മ്മാണം തടഞ്ഞ വനം വകുപ്പ് നടപടി പിന്‍വലിക്കണം; സിപിഐ

By: Web Desk | Saturday 27 April 2019 6:35 PM IST


മാനന്തവാടി: വന്യജീവിശല്യത്തെ തുടര്‍ന്ന് വനംവകുപ്പ് തന്നെ മാറ്റി പാര്‍പ്പിച്ച സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ നിര്‍മ്മിക്കുന്നതിന് തടസം നില്‍ക്കുന്ന വനംവകുപ്പ് ഉദ്യോസ്ഥരുടെ നടപടി ശരിയല്ലെന്നും ഇതില്‍ നിന്ന് വനംവകുപ്പ് പിന്‍മാറണമെന്നും സിപിഐ. സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയ്ക്ക് വീടിന്റെ തറയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് തടസവാദവുമായി വനംവകുപ്പ് എത്തുന്നത്. ഇവിടെ നിരവധി വീടുകളുടെ നിര്‍മ്മാണങ്ങള്‍ നടന്ന് വരികയാണ്.

ഏഴ് വര്‍ഷം മുമ്പ് മല്ലികപാറയില്‍വെച്ച് ആന ചവിട്ടി കൊന്നയാളുടെ വീടിന്റെ നിര്‍മ്മാണമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുന്നത്. അദ്ദേഹത്തെ മറന്ന് പോകരുതെന്നും മഴക്കാലത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം നടപടി വനം വകുപ്പ് സ്വീകരിക്കുന്നതെന്നും സിപിഐ പ്രസ്താവിച്ചു. ഇത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാട് അംഗികരിക്കില്ലന്നും വീട് നിര്‍മ്മാണം തടസപ്പെടുത്തിയാല്‍ മാനന്തവാടിഡിഎഫ്ഒ ഓഫിസിന്റെ മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നും സിപിഐ തിരുനെല്ലി ലോക്കല്‍ കമ്മറ്റി അറിയിച്ചു. ലോക്കല്‍ സെക്രട്ടറി വി.എ.ഗോപി അധ്യക്ഷതവഹിച്ചു.വേണുഗോപാലന്‍.കണ്ണന്‍ തിരുനെല്ലി.പി.ആര്‍ കൃഷ്ണന്‍കുട്ടി, എ.എം.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News