October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 30, 2022

സിപിഐ പ്രതിഷേധം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 14, 2020 8:31 am

പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ പതിനായിരത്തിലധികം വരുന്ന പാർട്ടി ബ്രാഞ്ചുകളിൽ പ്രതിഷേധം സംഘടിപ്പിക്കും.

എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ദിനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പത്തിൽ താഴെപേർ പങ്കെടുത്തുകൊണ്ടായിരിക്കും പ്രതിഷേധം.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും കെ ഇ ഇസ്മയിൽ പാലക്കാട്ടും സമരത്തിൽ പങ്കെടുക്കും. അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യൻ മൊകേരി എന്നിവർ യഥാക്രമം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പങ്കെടുക്കുക.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.