ജെഎൻയു വിദ്യാർത്ഥികളുടെ അറസ്റ്റിൽ സിപിഐ പ്രതിഷേധിച്ചു

Web Desk

ന്യൂഡൽഹി

Posted on May 25, 2020, 8:50 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ട രണ്ട്​ പെൺകുട്ടികളെ നിമിഷങ്ങൾക്കകം വീണ്ടും അറസ്റ്റുചെയ്​ത നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. ജെഎൻയുവിലെ വനിതാ അവകാശ സംഘടനയായ പിഞ്ജ്ര തോഡിന്റെ പ്രവർത്തകരായ ദേവാങ്കണ കലിത (30), നടാഷ നർവാൾ (32) എന്നിവരെയാണ് വീടുകളിൽ നിന്ന് അറസ്റ്റുചെയ്തത്. കാരണങ്ങൾ കുടുംബാംഗങ്ങളെ ധരിപ്പിക്കാതെയാണ് രണ്ടാമത്തെ അറസ്റ്റുണ്ടായത്.

വിദ്യാർത്ഥി പ്രവർത്തകർ, മനുഷ്യാവകാശ — പൗരാവകാശ പ്രവർത്തകർ എന്നിവരെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ രാഷ്ട്രീയത്തിനും നേരെയുള്ള ആക്രമണങ്ങളാണ്. ഇത്തരം ആക്രമണങ്ങളെയും അടിച്ചമർത്തൽ നീക്കങ്ങളെയും ചെറുക്കാൻ സിപിഐ സെക്രട്ടേറിയറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Eng­lish sum­ma­ry: CPI protest­ed against arrest of JNU stu­dents.

You may also like this video: