Web Desk

ന്യൂഡൽഹി

March 07, 2020, 8:44 am

എൻആർസി, എൻപിആർ തമ്മിൽ ബന്ധപ്പെടുത്തരുതെന്ന് സിപിഐ

Janayugom Online

ദേശീയ പൗരത്വ പട്ടിക നടപടിക്രമങ്ങളും ദേശീയ ജനസംഖ്യാ പട്ടിക (എൻപിആർ) യും തമ്മിൽ ബന്ധപ്പെടുത്തരുതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എൻഡിഎ സഖ്യ കക്ഷികൾ നേതൃത്വം നല്കുന്നതുൾപ്പെടെയുള്ള പല സംസ്ഥാന സർക്കാരുകളും നേരത്തേ തന്നെ എൻപിആറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എൻപിആർ സംബന്ധിച്ച നിർദ്ദേശമുണ്ടായപ്പോൾതന്നെ സിപിഐ അതിനെ എതിർക്കുകയും പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ പട്ടിക (എൻആർസി), ദേശീയ ജനസംഖ്യാ പട്ടിക (എൻപിആർ) എന്നിവ പരസ്പര ബന്ധിതമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സിഎഎ, എൻആർസി, എൻപിആർ എന്നിവയെ ജനങ്ങൾ എതിർക്കുന്നത് ശരിയാണെന്നും അത് തുടരണമെന്നുമുള്ള ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളത്.

ദേശീയ ജനസംഖ്യാ പട്ടികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നല്കേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു. എൻപിആർ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അധിക ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

you may also like this video;