ആദിവാസി വൃദ്ധന് പെന്‍ഷന്‍ നിഷേധിച്ച ബാങ്ക് മാനേജരെ സസ്‌പെന്റ് ചെയ്യണം സിപിഐ

Web Desk
Posted on September 06, 2019, 2:00 pm

മാനന്തവാടി: മകന്‍ എടുത്ത ലോണ്‍ അടച്ചില്ലെന്ന കാരണത്താല്‍ ബാങ്ക് മാനേജര്‍ അച്ഛന് പെന്‍ഷന്‍ നിഷേധിച്ചു. മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നെട്ടമ്മാനി കുറിച്യ കോളനിയിലെ മാര്‍ത്താവില്‍ വീട്ടില്‍ രാമനാണ് ഓണത്തോടുനുബന്ധിച്ച് സര്‍ക്കാരില്‍ നിന്നും ലഭിച്ച പെന്‍ഷന്‍ പയ്യമ്പള്ളി കാനറാ ബാങ്ക് അധിതൃതര്‍ നിഷേധിച്ചത്. നടപടി നിയമ വിരുദ്ധമാണന്നും രാമന്റെ പെന്‍ഷന്‍ തുക തടഞ്ഞ് വെച്ച പയ്യമ്പള്ളി കാനറാ ബാങ്ക് മാനേജരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും സിപിഐ മാനന്താവാടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

പെന്‍ഷന്‍ തുക കര്‍ശനമായും വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബാങ്കിന്റെ നിയമവിരുദ്ധമായ  നടപടി പയ്യമ്പള്ളി കാനറാ ബാങ്കിന് എതിരേ നിരവധി പരാതികള്‍ ഉണ്ടന്നും ഇതും അന്വേഷിക്കണമെന്നും ബാങ്കിന്റെ പ്രവര്‍ത്തനം പയ്യമ്പള്ളിയില്‍ നിന്ന് മാറ്റുവാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശശി മുട്ടന്‍ങ്കര അധ്യക്ഷത വഹിച്ചു. ലോക്കല്‍സെക്രട്ടറി കെ.പി.വിജയന്‍, സി.ജെ അവാറച്ചന്‍, ബിജു ചെറൂര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, കെ.സജീവന്‍, എം.ബാലകൃഷ്ണന്‍, കൊല്ലന്‍മാടന്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.

you may also like this video