പ്രചരണ സ്തൂപങ്ങള്‍ ഒരുങ്ങുന്നു

Web Desk
Posted on February 23, 2018, 8:33 pm

മങ്കട:മലപ്പുറത്തിന്‍റെ മണ്ണിലാദ്യമായെത്തുന്ന സിപിഐ സംസ്ഥാന സമ്മേളനത്തെ ചുവപ്പിക്കാന്‍ പ്രചരണ സ്തൂപങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മാര്‍ച്ച് ഒന്നുമുതല്‍ തുടങ്ങുന്ന സമ്മേളനത്തിനോടനുബന്ധമായുള്ള പരിപാടികള്‍ നടന്നുവരികയാണ്. കൊടിതോരണങ്ങള്‍കൊണ്ട് നാട്ടുകവലകള്‍ അലങ്കരിച്ച്
സമ്മേളനത്തിന്‍റെ വരവറിയിക്കുന്നതോടൊപ്പം രാഷ്ട്രീയ നിലപാടുകളും
തുറന്നവയ്ക്കുകയാണ് സിപിഐ രക്ത സാക്ഷികളും,സാംസ്‌കാരിക നായകരും
പ്രസ്ഥാനത്തെ കെട്ടിപടുത്തവരുടേയും ചിത്രങ്ങളടങ്ങിയ പ്രചരണ ബോര്‍ഡുകള്‍
ആവേശമാവുകയാണ്. എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ്
പ്രചരണഭാഗമായുള്ള സ്തൂപങ്ങളും ശില്‍പങ്ങളും നിര്‍മ്മിക്കുന്നത്. മങ്കട
സ്വദേശികളായ വിനയന്‍ ദീപക്ക് എന്നീ കലാകാരന്മാരാണ് ശില്‍പങ്ങള്‍
നിര്‍മ്മിക്കുന്നത്. പ്രചരണത്തിലും സംഘടനശേഷിയിലും ശക്തിവിളിച്ചോതുന്നതായി
സമ്മേളനത്തെമാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നേതൃത്വം.