June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

മനുഷ്യ മഹാശൃംഖലയിൽ അണിചേരുക: സിപിഐ

By Janayugom Webdesk
January 20, 2020

ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ജനുവരി 26ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖല വൻവിജയമാക്കാൻ പാർട്ടിയുടേയും ബഹുജന സംഘടനകളുടേയും പ്രവർത്തകർ സജീവമായി രംഗത്തുവരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്തും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി കൊല്ലത്തും പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എറണാകുളത്തും ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ പാലക്കാട്ടും അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു തിരുവനന്തപുരത്തും സത്യൻ മൊകേരി കോഴിക്കോട്ടും മനുഷ്യ മഹാശൃംഖലയിൽ പങ്കെടുക്കും.

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ കാസർകോട്ടും അഡ്വ കെ രാജു കൊല്ലത്തും പി തിലോത്തമൻ ആലപ്പുഴയിലും അഡ്വ. വി എസ് സുനിൽകുമാറും ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. കെ രാജനും തൃശൂരിൽ പങ്കെടുക്കും. ഡെപ്യൂട്ടി സ്പീക്കർ വി ശശി തിരുവനന്തപുരത്താണ് പങ്കെടുക്കുക.

ഫെബ്രുവരി 20 ഗോവിന്ദ് പൻസാരെ ദിനത്തിൽ മതനിരപേക്ഷ സംഗമം സംഘടിപ്പിക്കും

2019ലെ പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നും, പൗരത്വം നൽകുന്നതിന് മതം ഒരു മാനദണ്ഡമാക്കരുതെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗോവിന്ദ് പൻസാരെ ദിനമായ ഫെബ്രുവരി 20ന് സിപിഐ സംസ്ഥാനത്ത് ”മതനിരപേക്ഷ സംഗമം” സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനം കൈകൊണ്ടത്. പാർട്ടിയുടെ 170 മണ്ഡലം കമ്മിറ്റികളും അതത് മണ്ഡലം കേന്ദ്രങ്ങളിൽ വൈകുന്നേരം അഞ്ചിന് മതനിരപേക്ഷ സംഗമം സംഘടിപ്പിക്കുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരിക്കും സംഗമ സമ്മേളനം ആരംഭിക്കുന്നത്. പാർട്ടിയുടേയും സാമൂഹ്യ സാസ്കാരിക രംഗങ്ങളിലേയും പ്രമുഖർ മതനിരപേക്ഷ സംഗമത്തിൽ പങ്കെടുക്കും. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ലഘുലേഖയുമായി പാർട്ടിയുടെ പ്രധാന പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശന പരിപാടിയും നടത്തും. മഹാത്മജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നടത്തുന്ന ഭവന സന്ദർശന പരിപാടിയിൽ സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.