March 21, 2023 Tuesday

Related news

March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 3, 2023
March 2, 2023
March 1, 2023
February 28, 2023
February 21, 2023
February 14, 2023

സിപിഐ മതനിരപേക്ഷ സംരക്ഷണ സദസുകള്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
February 20, 2020 9:12 am

ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷി ദിനമായ ഇന്ന്, സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സിപിഐ മതനിരപേക്ഷ സംരക്ഷണ സദസുകള്‍ സഘടിപ്പിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സംസ്ഥാനത്ത് നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യം മതനിരപേക്ഷ സംരക്ഷണ സദസുകളില്‍ ഉയര്‍ത്തുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊല്ലം ചിന്നക്കടയില്‍ മതനിരപേക്ഷ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ തൃശൂര്‍ ജില്ലയിലും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മാരായ അഡ്വ. കെ പ്രകാശ് ബാബു കൊല്ലം ജില്ലയില്‍ പുനലൂരിലും, സത്യന്‍ മൊകേരി തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലും മതനിരപേക്ഷ സംരക്ഷണ സദസുകള്‍ ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry; CPI sec­u­lar pro­tec­tion today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.