Friday
06 Dec 2019

സി പി ഐ എന്നും നിലകൊണ്ടിട്ടുള്ളത്‌ ഇടതുപക്ഷ ഐക്യ ത്തിനുവേണ്ടി

By: Web Desk | Saturday 21 April 2018 4:38 PM IST


kanam rajendran

കൊച്ചി : ഇടതുപക്ഷ ഐക്യ ത്തിനുവേണ്ടിയാണ്  സി പി ഐ എന്നും നിലകൊണ്ടിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  പറഞ്ഞു .സി പി ഐ എം എൽ ലിബറേഷൻ ,എസ് യു സി ഐ ,ഫോർവേഡ് ബ്ളോക് ,ആർ എസ് പി തുടങ്ങി ഒട്ടനവധി സംഘടനകൾ ഈ സഖ്യത്തിൽ അണിചേരേണ്ടതുണ്ട് .ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെ ങ്കിലും  ഭാവിയിൽ ഇത് പരിഹരിച്ചു ഇടത്‌ മതേതര ജനാധിപത്യ സഖ്യം വരുമെന്ന വിശ്വാസമാണ് പാർട്ടിക്കുള്ളത് .ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യം എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും ഉൾക്കൊള്ളണമെന്നാണ്  സി പി ഐ  ആഗ്രഹിക്കുന്നത് .സി പി എമ്മിന്റെ രാഷ്ട്രീയ പ്രമേയം യാഥാർഥ്യ ബോധത്തോടെയുള്ളതാണ് .എറണാകുളത്തു മാധ്യമ പ്രവർ ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം .സി പി ഐ പ്രമേയത്തിൽ കോൺഗ്രസ് എന്ന വാക്ക് തന്നെയില്ല .ഇന്ത്യൻ രാഷ്ടീയത്തിൽ ഏറെ പ്രസക്തിയുള്ള നിലപാടാണ്  സി പി ഐ അവതരിപ്പിച്ചത് .രാഷ്ട്രപതി ,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു മുന്നോട്ടു പോവുകയും ചെയ്തു .2004 ൽ യു പി എ എന്ന സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതിനുശേഷവും 2006 ൽ യു ഡിഎഫും എൽ ഡി എഫും പരസ്പരം മത്സരിച്ചു .ഓരോ രാഷ്ട്രീയ കക്ഷികളും ഡൽഹിയിൽ സ്വീകരിക്കുന്ന നിലപാടിനാണ് പ്രസക്തി .ആർ എസ് എസിനു,നും സംഘപരിവാർ സംഘടനകൾക്കും എതിരായ നിലപാടിൽ ഒന്നിക്കുകയെന്നതിനാണ് ഇപ്പോൾ പ്രസക്തിയുള്ളത് .കാനം പറഞ്ഞു .വരാപ്പുഴ യിൽ നടന്ന സംഭവങ്ങൾ എൽ ഡി എഫിന്റെ  പോലീസ് നയത്തിന്റെ ഭാഗമല്ല .അന്വേഷണത്തിന് ശേഷം നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .ഇത് സംബന്ധിച്ചു പ്രതിപക്ഷം  ഉയർത്തുന്ന ആരോപണങ്ങൾ  സ്വാഭാവികമാണെന്നും നിലവിൽ പ്രാദേശിക പ്രവർത്തകർ ഇടപെടേണ്ട സാഹചര്യമാണ്  അവിടെയുള്ളതെന്നും കാനം പറഞ്ഞു . രാജ്യത്തു വർധിച്ചുവരുന്ന സ്ത്രീപീഡനം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയേണ്ടത് നരേന്ദ്ര മോദിയാണ് .മാധ്യമങ്ങൾ വേണ്ട ഗൗരവത്തിൽ ഈ പ്രശ്നം ഉയർത്തി കൊണ്ട് വരുന്നില്ലെന്നും കാനം പറഞ്ഞു .സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവുംകാനത്തിനൊപ്പം ഉണ്ടായിരുന്നു .

Related News