യുവകലാസാഹിതി അബുദാബി, യുവകലാസന്ധ്യ 2020 ന്റെലോഗോ പ്രകാശനം സിപിഐ സ്റ്റേറ്റ് അസിസ്റ്റൻസ് സെക്രട്ടറി സ: പ്രകാശ് ബാബു ദുബായിൽ നിർവഹിച്ചു. ഫെബ്രുവരി 14 ന് വൈകുന്നേരം 7 മണി മുതൽ അബുദാബി കേരള സോഷ്യൽ സെന്റിൽ ആണ് യുവകലാസന്ധ്യ 2020 അരങ്ങേറുന്നത്. യുവകലാസഹിതി സംഘടനാ സെക്രട്ടറി റോയി വർഗീസ്, റഷീദ് പാലക്കൽ,യുവകലാസാഹിതി പ്രസിഡൻറ് ശങ്കർ തോപ്പിൽ,കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ,രാജൻ ആറ്റിങ്ങൽ,യുവകലാസാഹിതി യുഎഇ കോഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ എന്നിവർ സംബന്ധിച്ചു.