യാദൃശ്ചികതകളെ ഓര്‍മ്മപ്പെടുത്തി ഈഡിപ്പസ്

Web Desk
Posted on March 02, 2018, 6:07 pm

കോട്ടയം: ഈഡിപ്പസ് കേവലം വിധിയുടെ ദുരന്തനായകന്‍ മാത്രമല്ല, യാദൃച്ഛികതകളുടെ തുടര്‍ക്കഥയാണ്. മനുഷ്യജീവിതത്തിലുണ്ടാകുന്ന യാദൃച്ഛികതകളുടെ പരമ്പരയെന്ന ഓര്‍പ്പെടുത്തലായിരുന്നു കെ പി എ സിയുടെ നാടകം ‘ഈഡിപ്പസ്’. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ഈഡിപ്പസ്’ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

വിശ്വപ്രസിദ്ധമായ ഗ്രീക്ക് നാടകകാരന്‍ സോഫോക്ലീസിന്റെ ‘ഈഡിപ്പസി‘നെ ആസ്പദമാക്കി ഒരുക്കിയ നാടകം പ്രവചനങ്ങളും മന്ത്രവാദവും അന്ധവിശ്വാസങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച പുരാതന ഗ്രീസിന്റെ കഥയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നു. കെ പി എ സി കലേഷ് രചിച്ച് മനോജ് നാരായണന്‍ സംവിധാനം ചെയ്ത നാടകത്തില്‍ രാജ്കുമാര്‍, നകുലന്‍, കലേഷ്, കനിതര്‍ യാദവ്, ബിമല്‍ ജോയി, ജെ പി മുതുകുളം, ഷാജി ആലുവ, ഉല്ലാസ്, ഷീലാ സുദര്‍ശനന്‍, തങ്കമണി, കബീര്‍ദാസ്, സീതമ്മ വിജയന്‍, സ്‌നേഹ, മൃദുല മോഹന്‍ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.