16 April 2024, Tuesday

Related news

October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

സിപിഐ സംസ്ഥാന സമ്മേളനം; ചിത്രരചന, കാർട്ടൂൺ മത്സരം ഓഗസ്റ്റ് 13 ന്

Janayugom Webdesk
July 26, 2022 8:43 pm

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സെപ്റ്റംബർ 30 മുതല്‍ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 13 ന് രാവിലെ തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണിക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് സഹിതമെത്തി രജിസ്റ്റർ ചെയ്യണം. സ്കൂൾതലത്തിൽ എൽപി, യു പി, എച്ച് എസ്, ഹയർ സെക്കൻഡറി തലത്തിലും കോളജ് തലത്തിൽ പ്രത്യേക വിഭാഗമായുമാണ് മത്സരം.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യുമെന്ന് സിപിഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.

Eng­lish summary;CPI State Con­fer­ence; Draw­ing and car­toon com­pe­ti­tion on 13th August

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.