സിപിഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സെപ്റ്റംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി പി സുനീർ എംപി, ദേശീയ കൗൺസിൽ അംഗങ്ങളായ സത്യന്‍ മൊകേരി, ടി ടി ജിസ് മോന്‍, വിപ്ലവ ഗായിക പി കെ മേദിനി, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹൻ, കെ കെ അഷറഫ്, എൻ രാജൻ, സി കെ ശശിധരൻ, കമലാ സദാനന്ദൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, ജില്ലാ സെക്രട്ടറിമാരായ വി ബി ബിനു (കോട്ടയം), കെ എം ദിനകരൻ (എറണാകുളം), കെ സലിം കുമാർ (ഇടുക്കി) തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി പി കെ മേദിനി, ശ്രീകുമാരൻ തമ്പി, ഫാസിൽ, വയലാർ ശരത്ചന്ദ്ര വർമ്മ, വിനയൻ, ചെറിയാൻ കൽപ്പകവാടി, രാജീവ് ആലുങ്കൽ, ജോയി സെബാസ്റ്റ്യൻ, പി ജെ ജോസഫ് അർജ്ജുന (രക്ഷാധികാരികൾ), പി പ്രസാദ് (ചെയർമാൻ), ടി ജെ ആഞ്ചലോസ് (ജനറല്‍ കൺവീനർ), എ ഷാജഹാൻ, ഡി സുരേഷ് ബാബു, ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, കെ എസ് രവി, കെ കാർത്തികേയൻ, ആർ ഗിരിജ, എൻ എസ് ശിവപ്രസാദ്, പി ജ്യോതിസ് (വൈസ് ചെയർമാന്മാർ), എസ് സോളമൻ, ടി ടി ജിസ്‌മോൻ, എം കെ ഉത്തമൻ, ദീപ്‌തി അജയകുമാർ, സി എ അരുൺകുമാർ, കെ ജി സന്തോഷ്, ആർ സുരേഷ്, പി കെ സദാശിവൻപിള്ള (കൺവീനര്‍മാർ), പി വി സത്യനേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 251 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും 2051 പേരുള്ള ജനറല്‍ കമ്മിറ്റിയുമാണ് രൂപീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.