Tuesday
16 Jul 2019

എഴു വയസുകാരന്‍റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണം: സിപിഐ

By: Web Desk | Tuesday 7 May 2019 5:28 PM IST


തൊടുപുഴ: എഴു വയസുകാരന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്
സിപിഐ ഉടുമ്പന്നൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഏഴുവയസുകാരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും കേസ് അന്വേഷണത്തിന് യാതൊരുവിധ പുരോഗതിയുമില്ലാത്ത സാഹചര്യത്തില്‍ ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണ ചുമതല മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണം.

മാതൃത്വത്തിന് പോലും അപമാനകരമായ രീതിയില്‍ പ്രവര്‍ത്തിച്ച കുട്ടിയുടെ മാതാവിനെ കേസില്‍ പ്രതി ചേര്‍ക്കാത്തത് ഇപ്പോഴും ദുരൂഹതയുയര്‍ത്തുന്നു. ഒരു മാസത്തിന് ശേഷമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പൊലീസിനോട് കുട്ടിയുടെ മാതാവിനെക്കൂടെ പ്രതി
ചേര്‍ക്കണെമെന്ന് ആവശ്യപ്പെട്ടത്. ഇത് പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ആരൊക്കെയോ സമ്മര്‍ദ്ധം ചെലുത്തുന്നുവെന്ന വസ്തുത വെളിവാക്കുന്നതാണ്.

കൊടുംകുറ്റവാളിയായ പ്രതിയെ സംരക്ഷിക്കുവാന്‍ നാട്ടിലെ ചില വമ്പന്മാര്‍ രഹസ്യമായി കരുക്കള്‍ നീക്കുന്നതായി ജനസംസാരം ഉയര്‍ന്നിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സത്യാവസ്ഥ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ലോക്കല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. അടുത്തയിടെ ആലുവയില്‍ നടന്ന സമാന സ്വഭാവമുള്ള ഒരു കേസില്‍ മാതാപിതാക്കളെ മണിക്കൂറുകള്‍ക്കകം പ്രതിയാക്കപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിലും
ഗൗരവമേറിയ നാടിനെ നടുക്കിയ കൊടും ക്രൂരമായ കൊലക്കേസിലും പോക്‌സോ
കേസിലുമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കേസില്‍ ആരെയൊക്കെയോ
സംരക്ഷിക്കുന്നതിനും യഥാര്‍ത്ഥ്യം മറയ്ക്കുന്നതിനും വേണ്ടിയുള്ള
ബോധപൂര്‍വ്വമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരുന്നു.
അതിനാല്‍ ഈ കേസ് ക്രൈം ബ്രാഞ്ചിനെയോ മറ്റ് അന്വേഷണ ഏജന്‍സിയെകളെയോ
ഏല്‍പ്പിക്കണമെന്ന് സിപിഐ ഉടുമ്പന്നൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

Related News