മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട മഞ്ചക്കണ്ടി പ്രദേശം സിപിഐ പ്രതിനിധി സംഘം സന്ദർശിക്കും

Web Desk
Posted on October 31, 2019, 9:14 pm

പാലക്കാട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി പ്രദേശം (അട്ടപ്പാടി) സിപിഐ പ്രതിനിധി സംഘം നാളെ സന്ദർശിക്കും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ്  അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്, എംഎൽഎമാരായ ഇ.കെ വിജയൻ, മുഹമ്മദ് മൊഹ്സിൻ എന്നിവരാണ് സംഘത്തിലുണ്ടാവുക. പ്രദേശവാസികളുമായി സംസാരിച്ച് അവർ വിവരങ്ങൾ ശേഖരിക്കും.