19 April 2024, Friday

Related news

April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024
March 24, 2024

മഴക്കെടുതി ; കൂട്ടിക്കൽ ഇളങ്കാട് തേന്തയാർ കൊക്കയാർ പ്രദേശങ്ങൾ സിപിഐ സംഘം സന്ദർശിച്ചു

Janayugom Webdesk
October 18, 2021 7:34 pm

അതി തീവ്ര മഴയില്‍ ഉരുള്‍പൊട്ടല്‍ മലയിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ച കോട്ടയം ഇടുക്കി ജില്ലകളിലെ കൂട്ടിക്കല്‍ ഇളങ്കാട് തേന്തയാര്‍ കൊക്കയാര്‍ എന്നീ പ്രദേശങ്ങള്‍ സിപിഐ സംഘം സന്ദര്‍ശിച്ചു. സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരടങ്ങിയ സംഘമാണ് ദുരന്ത മേഖലകളില്‍ സന്ദര്‍ശിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും സംഘം നേരില്‍കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സിപിഐ സംഘം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ നേരില്‍ കാണുകയും അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,വാഴുര്‍ സോമന്‍ എംഎല്‍എ
‚പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ സുഭേഷ് സുധാകര്‍, ഓ പി എം സലാം തുടങ്ങിയ സിപിഐ നേതാക്കന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘത്തെ അനുഗമിക്കുകയുണ്ടായി.

eng­lish sum­ma­ry; CPI team vis­it­ed the areas affect­ed by nat­ur­al calamities
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.