Janayugom Online
cpi tripura state conference- janayugom

സിപിഐ ത്രിപുര സംസ്ഥാന സമ്മേളനം സമാപിച്ചു

Web Desk
Posted on July 26, 2018, 10:14 pm
സിപിഐ ത്രിപുര സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രകടനം

അഗര്‍ത്തല: സിപിഐ ത്രിപുര സംസ്ഥാന സമ്മേളനം രണ്ടു ദിവസമായി അഗര്‍ത്തലയില്‍ നടന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാറ്റിവച്ച 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായുള്ള സമ്മേളനമാണ് മൂന്ന് ദിവസങ്ങളിലായി നടന്നത്. പ്രശാന്ത് കപാലി നഗറി (ടിബിഎ ഹാള്‍) ല്‍ നടന്ന പ്രതിനിധി സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ഡോ. നാരാ സിങ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ മനോരഞ്ജന്‍ ബസക് പതാക ഉയര്‍ത്തി.

സംസ്ഥാന നേതാക്കളായ റണിത് മജുംദാര്‍, രഷ്ബിഹാരി ഘോഷ്, രാമേന്ദ്ര ദത്ത് ഗുപ്ത, ഹരിഹര്‍ സാഹ തുടങ്ങിയവര്‍ സംസാരിച്ചു. യുധിഷ്ഠിര്‍ ദാസ്, തുളസി ദാസ് കപാലി, മനിന്ദര്‍ റിയാങ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെന്‍ ഗുപ്ത ഉദ്ഘാടനം ചെയ്തു. ഡോ. നാരാ സിങ്, മിലന്‍ ബൈദിയ, അരുണ്‍ സെന്‍ ഗുപ്ത, ധനമണി സിങ്, സുസ്മിത നന്ദി, തപന്‍ നന്ദി തുടങ്ങിയ നേതാക്കള്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ കണ്‍വീനറായി രഞ്ജിത് മജുംദാറിനെയും പാര്‍ട്ടി മുഖപത്രമായ ‘ത്രിപുര കഥ’യുടെ എഡിറ്റോറിയല്‍ കണ്‍വീനറായി വിക്രംജിത് സെന്‍ ഗുപ്തയെയും തെരഞ്ഞെടുത്തു.