മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട മഞ്ചക്കണ്ടി പ്രദേശം സിപിഐ പ്രതിനിധി സംഘം സന്ദർശിച്ചു

Web Desk
Posted on November 01, 2019, 1:29 pm

പാലക്കാട്: സിപിഐ പ്രതിനിധി സംഘം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചക്കണ്ടി പ്രദേശം സന്ദർശിച്ചു.  സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി സുരേഷ് രാജ്, എംഎൽഎമാരായ ഇ. കെ വിജയൻ, മുഹമ്മദ് മൊഹ്സിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സിപിഐ പ്രതിനിധി സംഘം പ്രദേശവാസികളേ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സംഭവത്തിൻറെ യഥാർഥ വസ്തുത മനസ്സിലാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു റിപ്പോർട്ട് നൽകും.

ഏറ്റുമുട്ടൽ എന്ന പേരുപറഞ്ഞ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുവായിരുന്നുവെന്നതാണ് ബോധ്യപ്പെട്ടതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.