20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 19, 2025
July 19, 2025
July 18, 2025
July 18, 2025
July 15, 2025
July 13, 2025
July 13, 2025
July 13, 2025
July 12, 2025

സി പി ഐ 
വൈപ്പിൻ മണ്ഡലം സമ്മേളനത്തിന് തുടക്കം

വർഗീയതക്കെതിരെ കരുതിയിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍: ഗീത നസീർ
Janayugom Webdesk
വൈപ്പിൻ
June 7, 2025 8:47 am

വർഗീയതക്കെതിരെ കരുതിയിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും അതുകൊണ്ടാണ് ഗവർണറുടെ കാവിഭാരതാംബയെ കൃഷിമന്ത്രി പി പ്രസാദിന് തിരിച്ചറിയാനായതെന്നും മാധ്യമ പ്രവർത്തകയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും യുവകലാസാഹിതി രക്ഷാധികാരിയുമായ ഗീത നസീർ. സിപിഐ വൈപ്പിൻ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വീടുകളിൽ സ്ത്രീകൾ ജാഗ്രതയോടെയിരിക്കണം, വിശ്വാസത്തിന്റെ മറവിൽ വർഗീയത പടർത്താൻ ശ്രമിക്കുന്നതിനെ ചെറുക്കാൻ അമ്മമാർക്കാവും. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ജനങ്ങളുടെ വേദനയറിഞ്ഞലിഞ്ഞ് ജീവിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് കേരളത്തിലെ ആദ്യ സർക്കാർ. 

കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയത് സിപിഐ യാണെന്നും ഗീത നസീർ പറഞ്ഞു. വി കെ സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി.
വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, യുവകലാ സാഹിതി മണ്ഡലം സെക്രട്ടറി കെ എസ് സലി എന്നിവർ സംസാരിച്ചു. അഡ്വ എൻ കെ ബാബു സ്വാഗതവും പി ജി ഷിബു നന്ദിയും രേഖപ്പെടുത്തി. ഇന്ന് പ്രതിനിധി സമ്മേളനവും സിപിഐ ജന്മശതാബ്ദി ആഘോഷവും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആദ്യകാല പാർട്ടി പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവ് തെളിച്ചവരേയും ചടങ്ങിൽ ആദരിക്കും. 

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമലാ സദാനന്ദൻ, കെ കെ അഷ്റഫ്, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിലംഗങ്ങളായ ഇ കെ ശിവൻ, ടി രഘുവരൻ, എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ താരാദിലീപ്, ഡിവിൻ കെ ദിനകരൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കും. ആദ്യകാല നേതാക്കളുടെ സ്മരണകളുയർത്തി ആരംഭിച്ച ജാഥകൾ കാനം രാജേന്ദ്രൻ നഗറിൽ സംഗമിച്ച് മുതിർന്ന നേതാവ് എൻ എ ദാസൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ ആർ ലോറൻസിന്റെ വസതിയിൽ നിന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗം താരാ ദിലീപ് ഉദ്ഘാടനം ചെയ്ത കൊടിമര ജാഥ കിസാൻ സഭ മണ്ഡലം സെക്രട്ടറിയും സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗവുമായ പി എസ് ഷാജി നയിച്ചു. മുൻമണ്ഡലം സെക്രട്ടറി എം കെ ഹസ്സൻ മാസ്റ്ററുടെ വസതിയിൽ നിന്നും എഐടിയുസി മണ്ഡലം പ്രസിഡന്റ് എം ബി അയൂബ് ക്യാപ്റ്റനായ കപ്പി കയർ ജാഥ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗവും തയ്യൽ തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറിയുമായ ടി എ ആന്റണി ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം സ്ഥാപകനേതാവ് പി കെ ശാന്തകുമാരിയുടെ വസതിയിൽ നിന്നുമാരംഭിച്ച പതാകജാഥ ജില്ലാ കൗൺസിലംഗം പി ഒ ആന്റണി ഉദ്ഘാടനം ചെയ്ത് ശാന്തകുമാരിയുടെ മകൻ ജി ഷഡാനനും ചേർന്ന് ജാഥക്യാപ്റ്റന് പതാക കൈമാറി.
കൊടിമരം മത്സ്യതൊഴിലാളി ഫെഡറേഷൻ എഐടിയുസി ജില്ലാ സെക്രട്ടറി പി ജെ കുശനും, കേരള സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി സി എ കുമാരി കപ്പിയും കയറും, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി ജിൻഷ കിഷോർ പതാകയും ഏറ്റുവാങ്ങി. 

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.