തമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റുകളിലും സിപിഐക്ക് വിജയം

തിരുവനന്തപുരം: തമിഴ്നാട്ടില്‍ സിപിഐ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചു. ഡിഎംകെയുമായി ചേര്‍ന്നുള്ള മുന്നണിയില്‍ തിരിപ്പൂര് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥി കെ സുബ്ബരായന്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നാഗപട്ടണം മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥി എം സെല്‍വരാജ് രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടി.
വേറിട്ടൊരു മത്സരരീതിയും ഉത്തമജനാധിപത്യ ശൈലിയും രാജ്യത്തിന് പരിചയപ്പെടുത്തി ബിഹാര്‍ ബഗുസരായില്‍ തനിച്ച് മത്സരിച്ച സിപിഐ സ്ഥാനാര്‍ഥി കനയ്യകുമാര്‍ 2,67,917 വോട്ടുകളുമായി രണ്ടാമനായി. ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി മൊയ്റാംഗ്തം നാരാസിംഗ് 1,24,585 വോട്ടുകള്‍ നേടി.