December 2, 2022 Friday

Related news

December 2, 2022
November 27, 2022
November 27, 2022
November 27, 2022
November 24, 2022
November 23, 2022
November 23, 2022
November 22, 2022
November 22, 2022
November 21, 2022

സിപിഐ(എംഎൽ) റെഡ്സ്റ്റാർ 12-ാം പാർട്ടി കോൺഗ്രസ്സ് സമാപിച്ചു; ഡോ. പി ജെ ജെയിംസ്‌ പുതിയ ജനറൽ സെക്രട്ടറി

Janayugom Webdesk
കോഴിക്കോട്
September 29, 2022 7:03 pm

അഞ്ച് ദിവസമായി കോഴിക്കോട് എസ്.കെ. പൊറ്റക്കാട് സാംസ്കാരിക നിലയത്തിൽ തുടർന്നു വന്ന സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് വൈകീട്ടോടെ സമാപിച്ചു . സപ്ത: 25 ന് രാവിലെ മുതൽ ആരംഭിച്ച കോൺഗ്രസിൽ പാർട്ടി പരിപാടി, ഇന്ത്യൻ വിപ്ലവ പാത, രാഷ്ട്രീയ പ്രമേയം , രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് എന്നീ കരട്‌ രേഖകളും പാർട്ടി ഭരണഘടന ഭേദഗതി നിർദ്ദേശങ്ങളും ചർച്ചകൾക്ക്‌ ശേഷം അംഗീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 150ൽ പരം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. 

“ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിലുള്ള നവഫാസിസ്റ്റ് ഭരണത്തിന്നെതിരെ ജനാധിപത്യ ശക്തികളുടെ ഐക്യനിര ” കെട്ടിപ്പടുക്കാനുള്ള തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടത്. തുടർന്ന് 34 അംഗ പുതിയ കേന്ദ്ര കമ്മിറ്റിയെയും, മൂന്നംഗ കേന്ദ്ര കൺട്രോൾ കമ്മീഷനേയും പാർട്ടി കോൺഗ്രസ്സ്‌ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. 

പുതിയ കേന്ദ്രകമ്മറ്റിയംഗങ്ങൾ കൂടിച്ചേർന്ന് പുതിയ ജനറൽ സെക്രട്ടറിയായി ഡോ. പി ജെ ജെയിംസിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ, പി ജെ ജെയിംസിന്റെ പേർ നിർദ്ദേശിക്കുകയും ഛത്തീസ്‌ഗഡിൽ നിന്നുള്ള മുൻ പി ബി അംഗം തുഹിൻ അതിന്റെ പിന്താങ്ങുകയും മുഴുവൻ കേന്ദ്രകമ്മറ്റി അംഗങ്ങളും നിർദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു. മൂന്നംഗ കണ്ട്രോൾ കമ്മീഷൻ ചേർന്ന് അഡ്വ. സാബി ജോസഫിനെ കൺവീനറായി തെരഞ്ഞെടുക്കുകയും ചെയ്തു. 

പുതിയ കേന്ദ്ര കമ്മറ്റി:
കെ എൻ രാമചന്ദ്രൻ (കേരളം)
പി ജെ ജെയിംസ്‌ (ജനറൽ സെക്രട്ടറി)
എം കെ ദാസൻ (കേരളം)
കബീർ (കേരളം)
എം പി കുഞ്ഞിക്കണാരൻ (കേരളം)
പി എൻ പ്രോവിന്റ്‌(കേരളം)
എ എം സ്മിത (കേരളം)
മനോഹരൻ (തമിഴ്‌നാട്‌)
കുശേലർ (തമിഴ്‌നാട്‌)
കുമാർ (തമിഴ്‌നാട്‌)
ഇനിയാവൻ (തമിഴ്‌നാട്‌)
ആർ മനസയ്യ (കർണ്ണാടക)
രുദ്രയ്യ (കർണ്ണാടക)
അമീർ അലി (കർണ്ണാടക)
പൂർണ്ണിമ (കർണ്ണാടക)
കൊള്ളിപ്പാറ വെങ്കിടേശ്വര (ആന്ദ്ര)
ഹരിപ്രസാദ്‌ (ആന്ദ്ര)
ബാഷ (ആന്ദ്ര)
തുഹിൻ (ഛത്തീസ്‌ഗഡ്‌)
സൗര (ഛത്തീസ്‌ഗഡ്‌)
തേജ്റാം (ഛത്തീസ്‌ഗഡ്‌)
വിജയ്‌ (മദ്ധ്യപ്രദേശ്‌)
ഊർമ്മിള (മദ്ധ്യപ്രദേശ്‌)
വശിഷ്ഠ്‌ (ജാർഖണ്ഡ്‌)
വികാസ്‌ (ജാർഖണ്ഡ്‌)
റിതൻഷ്‌ ആസാദ്‌ (രാജസ്ഥാൻ)
ബാബുറാം (ഉത്തർ പ്രദേശ്‌)
അരുൺ(മഹാരാഷ്ട്ര)
അക്ഷയ്‌ (മഹാരാഷ്ട്ര)
പ്രമീള(ഒഡീഷ)
ഹേന ബാരിക്‌ (ഒഡീഷ)
ശങ്കർ (ഒഡീഷ)
ശങ്കർ (പശ്ചിമ ബംഗാൾ)
ലാഭ്‌ സിംഗ്‌ (പഞ്ചാബ്)

കേന്ദ്ര കണ്ട്രൊൾ കമ്മീഷൻ: അഡ്വ.സാബി ജോസഫ് (കേരളം) ‚നടരാജൻ (തമിഴ്നാട് ) ബന്ധു (മഹാരാഷ്ട്ര) എന്നിവരെയും കോൺഗ്രസ് തെരഞ്ഞെടുത്തു. 

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഡോ പി ജെ ജെയിംസ്‌ ഇടതുപക്ഷ ചിന്തകനും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രകാരനും നിരവധി രാഷ്ട്രീയ സാമ്പത്തികകാര്യ ഗ്രന്ഥങ്ങളുടെ രചയിതാവുമാണു. പാലാ സെൻ്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു. Nehru to Rao: Neo­coloni­sa­tion Process in India (1995), Glob­al Fund­ing and NGO Net­work: The True Mis­sion (2004), Impe­ri­al­ism in the Neo­colo­nial Phase (2011, Sec­ond Edi­tion 2015), Polemics on New Impe­ri­al­ism (Edit­ed Work 2018), ‘കേരള മോഡലിൽ നിന്ന് നവകേരളത്തിലേക്ക്‌’ (2022) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണു. വിവിധ ആനുകാലികങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നിന്ന് Polit­i­cal Econ­o­my of Par­tic­i­pa­to­ry Devel­op­ment എന്ന പ്രബന്ധത്തിന് 2004 ൽ ഡോക്ടറേറ്റ് ലഭിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അധ്യാപന ജോലിയിൽ നിന്നും 2007ൽ സ്വയം വിരമിച്ചു. 1970 കൾ മുതൽ വിപ്ലവ ഇടത്‌പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായ പി ജെ ജെയിംസ്‌ സിപിഐ (എംഎൽ) റെഡ്‌ സ്റ്റാറിന്റെ അടിസ്ഥാന രാഷ്ട്രീയ കാഴ്ചപ്പാടുകൾ സ്ഥാപിക്കുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന പങ്ക്‌ വഹിച്ചു. 2011 മുതൽ പാർട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.

രൂപീകരണ കാലം മുതൽ ദീർഘനാൾ പാർട്ടിയുടെ അമരക്കാരനായിരുന്ന, സ്ഥാനമൊഴിയുന്ന കെ എൻ രാമചന്ദ്രൻ കഴിഞ്ഞ അരനൂറ്റാണ്ട്‌ കാലമായി വിപ്ലവ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ മുഴുവൻ സമയ നേതൃതല പ്രവർത്തകനായി തുടരുകയാണു. 1950 കളിൽ ഇടത്‌പക്ഷ വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ്‌‌ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവരുകയും ഇന്ത്യൻ സൈന്യത്തിൽ എഞ്ചിനിയറായി സേവനമനുഷ്ടിക്കേ 1972 ൽ ജൂലായ്‌ 28 നു രാജിവെച്ച്‌ കമ്മ്യൂണിസ്റ്റ്‌ വിപ്ലവ പ്രസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. ഇന്ത്യയിൽ വിവിധ എം എൽ ധാരകളെ ഏകോപിക്കുന്നതിലും പുതിയ കാഴ്ചപ്പാടുകളോടെ സിപിഐ (എം എൽ) റെഡ്‌സ്റ്റാറിന്റെ രാഷ്ട്രീയ ധാരണ വികസിപ്പിക്കുന്നതിലും നേതൃത്വം നൽകി

വൈകീട്ടോടുകൂടി വിവിധ ഭാഷകളിൽ സാർവ്വദേശീയ ഗാനാലാപനത്തോടെ ചെമ്പതാക താഴ്ത്തിയതോടെ 18 സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി 350 ഓളം പ്രതിനിധികൾ പങ്കെടുത്ത കോൺഗ്രസിന് സമാപനം കുറിച്ചു.

Eng­lish Sum­ma­ry: CPI(ML) Red­star con­cludes 12th Par­ty Con­gress; Dr. PJ James is the new Gen­er­al Secretary

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.