കൊച്ചി: ഭരണഘടനയെ തന്നെ അട്ടിമറിക്കപ്പെടുന്നതും രാജ്യത്തിന്റ മതേതരത്വവും — മത സൗഹാര്‍ദ്ദവും തകര്‍ക്കപ്പെടുന്നതുമായ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സിലിന്റ ആഭിമുഖ്യത്തില്‍ 23ന് സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ടിന് സൗത്ത് കളമശ്ശേരിയില്‍ നിന്നും പുറപ്പെട്ട് എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമക്ക് മുന്നില്‍ വൈകിട്ട് 5 .30 ‑ന് മാര്‍ച്ച് സമാപിക്കും.
11 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് പ്രതിഷേധം രേഖപ്പെടുത്തും. സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മുന്‍ റവന്യു മന്ത്രിയുമായ കെഇ ഇസ്മായില്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന മാര്‍ച്ച് സമാപിക്കുന്നതിന് ശേഷം ചേരുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ , മണ്ഡലം കമ്മറ്റി അംഗങ്ങള്‍ , ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങി 1200ലധികം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി രാജു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.