ത്രിപുരയില്‍ സിപിഎം നേതാവിനെ മർദ്ദിച്ചുകൊന്ന് കെട്ടിത്തൂക്കി

Web Desk
Posted on April 17, 2018, 6:04 pm

അഗര്‍ത്തല: ത്രിപുരയിലെ ആദിവാസി മേഖലയായ അമർപൂരില്‍ സിപിഎം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതായി റിപ്പോര്‍ട്ട്‌. അജീന്ദർ റിയാംഗാണ് കൊല്ലപ്പെട്ടത്.

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് പിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അജീന്ദറിനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം നിലത്തിറക്കിയത്.

ദിവസങ്ങൾക്കു മുൻപ് മറ്റൊരു സിപിഎം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനൽ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയിരുന്നു.

ത്രിപുരയില്‍ ബിജെപി അധികാരമേറ്റശേഷം തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടിക്കൊല്ലുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു.