സിപിഎം നേതാവ് നിരുപം സെന്‍ അന്തരിച്ചു

Web Desk
Posted on December 24, 2018, 9:28 am

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ (72) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 5.15 ഓടെയായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളിലെ ബുദ്ധദേവ് ഭട്ടാച്ചാര്യ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു.

ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.