സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കു സിപിഎം നീക്കം

Web Desk
Posted on January 23, 2018, 5:12 pm

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാന്‍ സി പി എം നീക്കമാരംഭിച്ചതായി സൂചിപ്പിച്ചു ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ഇംപീച്ച്‌മെന്റ് പ്രമേയത്തെ കുറിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലാണ്. സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇടപെടേണ്ട സമയമായിരിക്കുന്നു. തങ്ങള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാല്‍, മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ആലോചിക്കും, യെച്ചൂരി പറഞ്ഞു.