സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍

Web Desk
Posted on May 26, 2019, 8:24 am

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനാണ് യോഗം ചേരുന്നത്. കേരളത്തിന് സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ചോര്‍ന്നുപോയതും യോഗം ഇന്ന് ചര്‍ച്ച ചെയ്യും.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാര്‍ട്ടി പരിശോധിക്കും. കേരളത്തിലെ പരാജയകാരണം ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.