ഡാം തകരാൻ കാരണം ഞണ്ടുകൾ; വിചിത്ര വാദവുമായി ജലസേചന വകുപ്പ് മന്ത്രി

Web Desk
Posted on July 05, 2019, 11:36 am

മുംബയ്: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് 14 പേര്‍ മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി ജലസേചന മന്ത്രി തനാജി സാവന്ത്.അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി കാണപ്പെടാറുണ്ടെന്നും അണക്കെട്ട് ഇവ തുരന്നതോടെയാണ് ചോര്‍ച്ച സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇവിടെ ചോര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ അണക്കെട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നില്ലെന്നും ഞണ്ടുകള്‍ വര്‍ദ്ധിച്ചതോടെയാണ് ഡാമിന് ചോര്‍ച്ച സംഭവിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. 12 ഓളം വീടുകളാണ് അപകടത്തില്‍ ഒലിച്ചു പോയത്.

you may also like this video