11 October 2024, Friday
KSFE Galaxy Chits Banner 2

ഓഹരിവിപണിയിൽ തകർച്ച

Janayugom Webdesk
മുംബൈ
March 14, 2023 10:14 am

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും വൻ തകർച്ച. സെൻസെക്സ് ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. ബാങ്ക് ഓഹരികൾക്ക് പുറമെ ഓട്ടോ, മീഡിയ ഓഹരികളും നഷ്ടത്തെ നേരിട്ടു. ബാങ്ക് സൂചികയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 900 പോയിന്റ് താഴ്ന്ന് 58,237ലും നിഫ്റ്റി 258 പോയിന്റ് ഇടിവിൽ 17,154ലും എത്തി. അഡാനി ഗ്രൂപ്പ് കമ്പനികളുടെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറി വരുന്ന സെൻസെക്സിന് മൂന്ന് സെഷനുകളിലായി 2100 പോയിന്റിലേറെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒക്ടോബർ 17ന് ശേഷം ആദ്യമായാണ് നിഫ്റ്റി 17,200ന് താഴെയെത്തുന്നത്. ഇന്നലെ ഇൻഡസ്ഇൻഡ് ബാങ്ക് 7.46 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3.21 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Crash in the stock market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.